| 1 |
അപേക്ഷകർ സംസ്ഥാനത്തെ പരമ്പരാഗത കരകൌശല തൊഴിൽ ചെയ്യുന്ന, മറ്റ് പിന്നാക്ക സമുദായങ്ങളുടെ പട്ടികയിൽ (ഒ.ബി.സി) ഉൾപ്പെട്ട സമുദായാംഗമായിരിക്കണം.
|
| 2 |
അപേക്ഷക/ അപേക്ഷകൻ കേരളീയനായിരിക്കണം.
|
| 3 |
അപേക്ഷക/ അപേക്ഷകൻ നിലവിൽ പരമ്പരാഗത കരകൗശലതൊഴിൽ ചെയ്യുന്നവ രായിരിക്കണം. |
| 4 |
കുടുംബ വാർഷികവരുമാനം 2.5 ലക്ഷം രൂപയിൽ അധികരിക്കരുത്.
|
| 5 |
അർഹരായ അപേക്ഷകർക്കുള്ള പരമാവധി ഗ്രാൻ്റ് 20,000/- രൂപ ആയിരിക്കും. |
| 6 |
അപേക്ഷ സമർപ്പിക്കുന്നതിനുള്ള പരമാവധി പ്രായപരിധി 60 വയസ്സാണ്. |
| 7 |
ഇതേ പദ്ധതി പ്രകാരം മുൻ വർഷങ്ങളിൽ ആനുകൂല്യം ലഭിച്ചവരോ, അവരുടെ കുടുംബാംഗങ്ങളോ അപേക്ഷിക്കേണ്ടതില്ല.
|
| 8 |
രണ്ടു പെൺകുട്ടികളിൽ കൂടുതൽ ഉള്ളവർ/ഭിന്നശേഷിയുള്ളവർ/10 വർഷത്തിൽ കൂടുതൽ പ്രവൃത്തി പരിചയമുള്ളവർ എന്നിവർക്ക് മുൻഗണന ലഭിക്കുന്നതാണ്.
|
| 9 |
ഇതേ ആവശ്യത്തിന് തദ്ദേശസ്വയം ഭരണ സ്ഥാപനത്തിൽ നിന്നോ സർക്കാർ ഏജൻസികളിൽ നിന്നോ KADCO
നിന്നോ ആനുകൂല്യം ലഭിച്ചവർ
അപേക്ഷിക്കേണ്ടതില്ല.
|
| 10 |
ഓൺലൈൻ മുഖേന ലഭ്യമാകുന്ന അപേക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്കു ശേഷം ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഗുണഭോക്തൃ നിർണ്ണയം നടത്തുന്നതും സർക്കാരുമായി കരാറിൽ ഏർപ്പെടുന്നതിന് ഗുണഭോക്താവിന്
അറിയിപ്പ് നൽകുന്നതുമാണ്.ഗുണഭോക്താവിന് നിർദ്ദേശിക്കുന്ന തീയതിയ്ക്കകം കരാറിൽ ഒപ്പുവയ്ക്കാത്തവരുടെ അപേക്ഷ നിരസിക്കപ്പെടുന്നതാണ്.
|
| 11 |
തെഞ്ഞെടുക്കപ്പെടുന്നവർക്കുള്ള പരമാവധി തുകയായ 20,000/- രൂപ രണ്ടു ഗഡുക്കളായി അനുവദിക്കുന്നതാണ്. ആദ്യ ഗഡുവായി 10,000/- രൂപ കൈപ്പറ്റി 45 ദിവസത്തിനകം പണിയായുധങ്ങൾ വാങ്ങിയതിൻറെ 20,000/- രൂപയുടെ അസ്സൽ GST ബില്ലുകൾ B win പോർട്ടലിൽ upload ചെയ്യേണ്ടതാണ്. ആയത് പരിശോധിച്ച് ബോധ്യപ്പെടുന്ന മുറയ്ക്ക് രണ്ടാം ഗഡു അനുവദിക്കുന്നതാണ്.
|
| 12 |
പണിയായുധങ്ങൾ അപേക്ഷകൻ്റെ തൊഴിലിനനുസൃതമായി തെരഞ്ഞെടുക്കേണ്ടതാണ്. പണി ആയുധങ്ങൾ ISI/BIS നിലവാരത്തിലുള്ളതായിരിക്കണം.
|
| 13 |
അപേക്ഷകർക്ക് ഉചിതമെന്നു തോന്നുന്ന നിലവാരമുള്ള ഏജൻസികളിൽ നിന്ന് പണിയായുധങ്ങൾ വാങ്ങാവുന്നതാണ്.
|
| 14 |
ആനുകൂല്യതുക പ്രവർത്തന മൂലധനമായി ഉപയോഗിക്കാൻ പാടുളളതല്ല.
|
| 15 |
www.bin.kerala.gov.in മുഖേന ഓൺലൈൻ ആയി സമർപ്പിക്കുന്ന അപേക്ഷകൾ മാത്രമേ പരിഗണിക്കൂ.
|
| 16 |
അപേക്ഷയിൽ സ്വന്തം ഇ-മെയിൽ വിലാസവും, മൊബൈൽ നമ്പരും കൃത്യമായി രേഖപ്പെടുത്തേണ്ടതാണ്.
|
| 17 |
യാതൊരു കാരണവശാലും ഒരു അപേക്ഷകൻ ഒന്നിലധികം പ്രാവശ്യം രജിസ്ട്രേഷൻ നടത്താൻ പാടുള്ളതല്ല.
|
| 18 |
ബന്ധപ്പെട്ട അധികാരിയിൽ റവന്യൂ നിന്ന് ഇ-ഡിസ്ട്രിക്ട് മുഖേന വർഷത്തിനുള്ളിൽ ലഭിച്ചിട്ടുള്ള വരുമാന സർട്ടിഫിക്കറ്റിൻ്റെ നമ്പരും, സെക്യൂരിറ്റി കോഡും ഓൺലൈൻ അപേക്ഷയിൽ രേഖപ്പെടുത്തണം. വാർഷിക വരുമാനം ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ ഒന്നായിരിക്കും.
|
| 19 |
ഓൺലൈൻ രജിസ്ട്രേഷൻ നടത്തുമ്പോൾ നിർബന്ധമായും അപേക്ഷകന്റെ പേരിലുള്ള ബാങ്ക് അക്കൌണ്ട് വിവരങ്ങൾ തന്നെ രേഖപ്പെടുത്തേണ്ടതാണ്. അല്ലാത്ത ധനസഹായത്തിനുള്ള അർഹത നഷ്ടപ്പെടുന്നതാണ്. കുടുംബാംഗങ്ങളുടെയോ, മറ്റുള്ളവരുടെയോ പേരിലുള്ള ബാങ്ക് അക്കൌണ്ട് യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല. രേഖപ്പെടുത്തുന്ന അക്കൌണ്ട് ലൈവ് ആണെന്ന് ഉറപ്പാക്കേണ്ടതാണ്.
|
| 20 |
അപേക്ഷകർ ജാതി തെളിയിക്കുന്ന രേഖ, തൊഴിൽ പരിചയ സർട്ടിഫിക്കറ്റ് (തദ്ദേശ സ്വയം ഭരണ സ്ഥാപന ചെയർമാൻ/പ്രസിഡൻ്റിൽ നിന്നോ, സെക്രട്ടറിയിൽ നിന്നോ വാങ്ങാവുന്നതാണ്), ആധാർ കാർഡിൻ്റെ പകർപ്പ് എന്നിവ ഓൺലൈനിൽ Upload ചെയ്യേണ്ടതാണ്. അപേക്ഷാ ഫാറത്തിൻ്റെ പ്രിൻ്റ് ഔട്ട്, അനുബന്ധ രേഖകൾ എന്നിവ പിന്നാക്ക വിഭാഗ വികസന വകുപ്പിലേക്ക് അയക്കേണ്ടതില്ല.
|
| 21 |
ഈ പദ്ധതി സംബന്ധിച്ച് തുടർന്നുള്ള എല്ലാ അറിയിപ്പുകളും www.bcdd.kerala.gov.in, www.bwin.kerala.gov.in എന്നീ വെബ് സൈറ്റുകളിൽ പ്രസിദ്ധീകരിക്കുന്നതാണ്. വ്യക്തിഗത അറിയിപ്പുകൾ ഉണ്ടായിരിക്കുന്നതല്ല.
|
| 22 |
കൂടുതൽ വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിൻ്റെ മേഖലാ ആഫീസുകളുടെ ഫോൺ നമ്പറുകളിലോ, ഇ-മെയിൽ വിലാസങ്ങളിലോ ബന്ധപ്പെടാവുന്നതാണ്. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 31-08-2026.
|