1
|
അപേക്ഷകൻ സംസ്ഥാനത്തെ മറ്റ് പിന്നാക്ക സമുദായങ്ങളുടെ പട്ടികയിൽ (ഒ.ബി.സി) ഉൾപ്പെട്ട സമുദായാംഗമായിരിക്കണം (സമുദായങ്ങളുടെ പട്ടിക-അനുബന്ധം -1).
|
2
|
അപേക്ഷകൻ കേരളീയനയിരിക്കണം
|
3
|
അപേക്ഷകൻ്റെ കുടുംബ വാർഷിക വരുമാനം 2.5 ലക്ഷം രൂപയിൽ കൂടരുത്.
|
4
|
അപേക്ഷ സമർപ്പിക്കുന്നതിനുള്ള പരമാവധി പ്രായപരിധി 60 വയസ്സാണ് (2025 ജൂലൈ 1 അടിസ്ഥാനമാക്കി).
|
5
|
ഇതേ പദ്ധതി പ്രകാരം മുൻ വർഷങ്ങളിൽ ആനുകൂല്യം ലഭിച്ചവരോ, അവരുടെ കുടുംബാംഗങ്ങളോ അപേക്ഷിക്കേണ്ടതില്ല.
|
6
|
എല്ലാ വിധ സജ്ജീകരണങ്ങളോടും കൂടിയ ബാർബർഷോപ്പുകൾക്ക് ആനുകൂല്യം അനുവദിക്കുന്നതല്ല. കുറഞ്ഞത് 5 വർഷം പ്രവർത്തി പരിചയം ഉളളവർക്കും നിലവിൽ ബന്ധപ്പെട്ട തൊഴിൽ മേഖലയിൽ ഏർപ്പെട്ടിരിക്കുന്നവർക്കും മുൻഗണന നൽകുന്നതാണ്.
|
7
|
.B-WIN പോർട്ടൽ മുഖേന ഓൺലൈൻ ആയി സമർപ്പിക്കുന്ന അപേക്ഷകൾ മാത്രമേ പരിഗണിക്കൂ.
|
8
|
അപേക്ഷയിൽ സ്വന്തം ഇ-മെയിൽ വിലാസവും, മൊബൈൽ നമ്പരും കൃത്യമായി രേഖപ്പെടുത്തേണ്ടതാണ്.
|
9
|
യാതൊരു കാരണവശാലും ഒരു അപേക്ഷകൻ ഒന്നിലധികം പ്രാവശ്യം രജിസ്ട്രേഷൻ നടത്താൻ പാടുള്ളതല്ല
|
10
|
ബന്ധപ്പെട്ട റവന്യൂ അധികാരിയിൽ നിന്ന് ഇ-ഡിസ്ട്രിക്ട് മുഖേന ഒരു വർഷത്തിനുള്ളിൽ ലഭിച്ചിട്ടുള്ള വരുമാന സർട്ടിഫിക്കറ്റിൻ്റെ നമ്പരും, സെക്യൂരിറ്റി കോഡും ഓൺലൈൻ അപേക്ഷയിൽ രേഖപ്പെടുത്തണം. വാർഷിക വരുമാനം ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ ഒന്നായിരിക്കും.
|
11
|
ഓൺലൈൻ പേരിലുള്ള രജിസ്ട്രേഷൻ നടത്തുമ്പോൾ നിർബന്ധമായും അപേക്ഷകന്റെ പേരിലുളള ബാങ്ക് അക്കൌണ്ട് വിവരങ്ങൾ തന്നെ രേഖപ്പെടുത്തേണ്ടതാണ്. അല്ലാത്ത പക്ഷം ധനസഹായത്തിനുള്ള അർഹത നഷ്ടപ്പെടുന്നതാണ്. കുടുംബാംഗങ്ങളുടെയോ, മറ്റുള്ളവരുടെയോ പേരിലുള്ള ബാങ്ക് അക്കൌണ്ട് യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല. രേഖപ്പെടുത്തുന്ന അക്കൌണ്ട് ലൈവ് ആണെന്ന് ഉറപ്പാക്കേണ്ടതാണ്.
|
12
|
.അപേക്ഷകർ ജാതി തെളിയിക്കുന്ന രേഖ (ജാതി സർട്ടിഫിക്കറ്റ്, എസ്.എസ്.എൽ.സി, നോൺക്രീമിലെയർ സർട്ടിഫിക്കറ്റ് എന്നിവയിൽ ഏതെങ്കിലും ഒന്ന്), നിശ്ചിത മാതൃകയിലുളള തൊഴിൽ പരിചയ സർട്ടിഫിക്കറ്റ് (തദ്ദേശ സ്വയം ഭരണ സ്ഥാപന ചെയർപേഴ്സൺ/പ്രസിഡന്റ്റിൽ നിന്നോ, സെക്രട്ടറിയിൽ നിന്നോ വാങ്ങാവുന്നതാണ് മാതൃക അനുബന്ധം -2), സ്ഥാപനത്തിൻ്റെ ഉൾഭാഗം വ്യക്തമായി കാണുന്ന വിധത്തിലുള്ള നിലവിലെ ഫോട്ടോ, ആധാർ കാർഡ്, കടയുടെ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ്/പുതുക്കിയ വാടക കരാർ, ബന്ധപ്പെട്ട സ്വയംഭരണ സ്ഥാപനത്തിൽ നിന്നുള്ള ലൈസൻസ്, പ്രോജക്ട് റിപ്പോർട്ട്/എസ്റ്റിമേറ്റ് എന്നിവ ഓൺലൈനിൽ Upload ചെയ്യേണ്ടതാണ്. അപേക്ഷാ ഫാറത്തിന്റെ പ്രിന്റ് ഔട്ട്, അനുബന്ധ രേഖകൾ എന്നിവ പിന്നാക്ക വിഭാഗ വികസന വകുപ്പിലേക്ക് അയക്കേണ്ടതില്ല.
|
13
|
പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ മേഖലാ ആഫീസുകളിൽ ഓൺലൈനായി ലഭ്യമാവുന്ന അപേക്ഷകളുടെ സൂക്ഷ്മ പരിശോധന, സ്ഥാപനത്തിന്റെ ഫീൽഡ് തല പരിശോധന എന്നിവ പൂർത്തീകരിച്ച ശേഷം ഫണ്ടിന്റെ ലഭ്യതയുടെ കൂടി അടിസ്ഥാനത്തിൽ മുൻഗണന നിശ്ചയിച്ച് ഗുണഭോക്തൃ നിർണയം നടത്തുന്നതാണ്. തെരഞ്ഞെടുക്കപ്പെടുന്ന പക്ഷം അപേക്ഷകൻ 200 രൂപ മൂല്യമുള്ള മുദ്രപ്പത്രത്തിൽ വകുപ്പുമായി നിർദ്ദിഷ്ട മാതൃകയിൽ കരാർ ഒപ്പു വയ്ക്കേണ്ടതാണ്.
|
14
|
ഈ പദ്ധതി പ്രകാരം പരമാവധി അനുവദിക്കുന്ന ആകെ തുക 40,000/-രൂപയാണ്. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പരമാവധി 25,000/- രൂപ ആദ്യ ഗഡുവായി വിതരണം ചെയ്യുന്നതാണ്. ടി തുക ഉൾപ്പടെ ആകെ 40,000/- രൂപ വിനിയോഗിച്ച് നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി വകുപ്പ് നിർദ്ദേശിക്കുന്ന മാതൃകയിലുള്ള ബോർഡ് സ്ഥാപിക്കേണ്ടതാണ് (മാതൃക അനുബന്ധം 3). അസ്സൽ GST ബിൽ/വൌച്ചർ, നവീകരണ ശേഷമുള്ള സ്ഥാപനത്തിന്റെ പുറം ഭാഗത്തിന്റേയും ഉൾഭാഗത്തിൻ്റേയും ഫോട്ടോകൾ എന്നിവ ഓൺലൈനിൽ Upload ചെയ്യുന്ന മുറയ്ക്ക് വകുപ്പിലെ ഉദ്യോഗസ്ഥർ ഫീൽഡ് പരിശോധന നടത്തി അർഹത ബോധ്യപ്പെടുന്ന പക്ഷം 15,000/- രൂപ രണ്ടാം ഗഡുവായി അനുവദിക്കുന്നതാണ്.
|
15
|
ഈ പദ്ധതി സംബന്ധിച്ച് തുടർന്നുള്ള എല്ലാ അറിയിപ്പുകളും www.bcdd.kerala.gov.in, www.bwin.kerala.gov.in എന്നീ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതാണ്. വ്യക്തിഗത അറിയിപ്പുകൾ ഉണ്ടായിരിക്കുന്നതല്ല.
|
16
|
രണ്ടാം ഘട്ട പരിശോധനാ വേളയിൽ ഗുണഭോക്താവ് വിജ്ഞാപനത്തിലേയോ, കരാറിലേയോ നടത്തുന്ന വ്യവസ്ഥകൾ ലംഘിച്ചതായി പരിശോധന ഉദ്യോഗസ്ഥർക്ക് ബോധ്യപ്പെട്ടാൽ അനുവദിച്ച തുക സർക്കാർ നിശ്ചയിച്ചിട്ടുള്ള പലിശ സഹിതം തിരികെ ഈടാക്കുന്നതാണ്.
|
17
|
കൂടുതൽ വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ മേഖലാ ആഫീസുകളുടെ ഫോൺ നമ്പറുകളിലോ, ഇ-മെയിൽ വിലാസങ്ങളിലോ ബന്ധപ്പെടാവുന്നതാണ്. അപേക്ഷ സമർപ്പിക്കുന്നതിനുളള അവസാന തീയതി 15.08.2025
|